0 Comments

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8318 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,63,749 ആയി . കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളിൽ നിന്നും 21 ശതമാനത്തിന്‍റെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

10,549 പേർ കോവിഡിൽ നിന്ന് മുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,39,88,797 ആയി ഉയർന്നു. 98.34 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 465 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,67,933 ആയി.

Leave a Reply

Your email address will not be published. Required fields are marked *