0 Comments

ഒഡീഷയിൽ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു . മയൂർഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവൺമെന്റ് (എസ്‌എസ്‌ഡി) ഗേൾസ് ഹൈസ്‌കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദ്യാർത്ഥികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് പരിശോധനക്ക് വിധേയരാക്കിയത് . ആർ എ ടി പരിശോധനയിൽ 25 കുട്ടികൾ പോസിറ്റീവായെന്ന് മയൂർഭഞ്ജിലെ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രൂപവനു മിശ്ര വ്യക്തമാക്കി . ഈ സാഹചര്യത്തിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *