0 Comments

പാർലമെന്റിൽ മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

“വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും .” അദ്ദേഹം വ്യക്തമാക്കി.

അതെ സമയം സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *