0 Comments

കുറുപ്പ് 12ന് കേരളത്തിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. വലിയ കളക്ഷൻ ആണ് ചിത്രത്തിന് ആദ്യ ദിനംനേടിയത്. ഉറങ്ങിക്കിടന്ന കേരളത്തിലെ തീയറ്ററുകൾ ഇപ്പോൾ പഴയ പോലെ സജീവമായിരിക്കുകയാണ് ദുൽഖർ ചിത്രം കുറിപ്പിലൂടെ.  നാല് ദിവസംകൊണ്ട് ചിത്രം അമ്പത് കോടി നേടുകയും ചെയ്തു. ചിത്രം ഇപ്പോൾ മികച്ച വിജയം നേടി നാലാം വാരത്തിലേക്ക് കുതിക്കുകയാണ്.

ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും .

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *