0 Comments

ദുബായ് എക്സ്‌പോ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മേളയിലെ ജൂബിലി സ്റ്റേജ്, മില്ലേനിയം ആംഫി തിയേറ്റർ എന്നിവിടങ്ങളിലെല്ലാം കാണികൾക്ക് ആവേശം പകരാൻ വിവിധ പരിപാടികളാണ് പ്രതിദിനം അരങ്ങേറുന്നത്. ശാസ്ത്രീയസംഗീതം മുതൽ വിവിധ കലാകാരൻമാർ അണിനിരന്ന സ്റ്റേജ് ഷോകൾ കാണികളുടെ കൈയടി നേടിവരുന്നു. നവംബർ 24-ന് ആരംഭിച്ച ലോക ചെസ് ചാമ്പ്യൻഷിപ്പ് കാണാനും ധാരാളം പേരാണ് എത്തുന്നത്.

അതേസമയം എക്സ്‌പോയുടെ പുതിയ ഫെസ്റ്റീവ് പാസ് 95 ദിർഹത്തിലൂടെ സ്വന്തമാക്കുന്നതിലൂടെ പരിധിയില്ലാത്ത സന്ദർശനാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ ഭീതി യു.എ.ഇ.യിൽ ഒഴിഞ്ഞശേഷം നടക്കുന്ന ഏറ്റവും വലിയ ലോകമഹാമേളയാണിത്. അതീവ കോവിഡ് മാനദണ്ഡങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *