0 Comments

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പെട്രോളിന് അര്‍ദ്ധരാത്രി മുതല്‍ എട്ട് രൂപ കുറയും. ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചതിന് പിന്നാലെയാണിത് .

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പെട്രോളിന്റെ മുഖ്യവര്‍ധിത നികുതി (വാറ്റ്) നിലവിലെ 30 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത് .
ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയാണ് ഡൽഹിയിൽ ഈടാക്കുന്നത് . അര്‍ധരാത്രിയോടെ ഇത് 95 രൂപയായി കുറയുമെന്ന് കരുതുന്നു .

2014-ന് ശേഷം ഡല്‍ഹിയില്‍ ഇന്ധന മൂല്യവര്‍ധിത നികുതി ആറ് മടങ്ങയിട്ടാണ് വര്‍ധിച്ചിരുന്നത്.ഡീസലിന്റെ വാറ്റ് 16.75 ശതമാനമായും ഉയര്‍ത്തിയിരുന്നു.എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും വീതം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. തുടർന്ന് നിരവധി സംസ്ഥാന സര്‍ക്കാരുകളും മൂല്യവര്‍ധിത നികുതിയില്‍ ഇളവ് നല്‍കി . കേരളത്തിലാവട്ടെ വാറ്റ് കുറച്ചിരുന്നുമില്ല .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *