0 Comments

കമ്പോഡിയ : ഒരു വർഷം​ മുമ്പ്​ മരിച്ചുപോയ തന്‍റെ ഭർത്താവ്​ പശുവായി പുനർജനിച്ചു എന്ന​ വിശ്വാസത്തിൽ ​74കാരി സ്​ത്രീ പശുവിനെ വിവാഹം കഴിച്ചു ​. വാർത്ത റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത് ‘ദി സൺ ‘ ആണ് ​. സംഭവം പുറംലോകം അറിയുന്നത് പശുവി നൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് . പശു ഭർത്താവിന്‍റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും തന്നെ സ്നേഹത്തോടെ ചുംബിക്കുകയും ചെയ്യുമെന്നും ഇവർ പറയുന്നു. പശു പെരുമാറുന്നത് തന്നെ തന്‍റെ ഭർത്താവ്​ ജീവിച്ചിരുന്നപ്പോൾ പെരുമാറിയത് ​ പോലെയാണെന്നാണ് ഈ ​ അമ്മൂമ്മ പറയുന്നത്​. ​

താൻ മുകൾനിലയിലേക്ക്​ പോയാൽ, തന്നെ ഭർത്താവ്​ പിൻതുടരുന്ന് വരുന്നത് പോലെ പശുവും വരുന്നുണ്ടെന്ന്   ഇവർ പറയുന്നു. അങ്ങനെ പശുവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു . വിവാഹ ചടങ്ങുകൾ നടത്തിയതായി നാട്ടുകാർ പറയുന്നുണ്ട് .

ക​േമ്പാഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു ഭർത്താവ് ടോളിന്‍റെ മരണം. ഭർത്താവ് ടോൾഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി അതിലാണ് പശുവിനെ കിടത്തുന്നത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇപ്പോൾ ഭാര്യയുടെ ജീവിതം.

പശുവിനെ ഉപദ്രവിക്കരുതെന്നും, വിൽക്കരുതെന്നും മക്കളെ ഖിം വിലക്കിയിട്ടുണ്ട്. പശു മരിച്ചാൽ മനുഷ്യനെ പോലെ അന്ത്യോപചാരങ്ങൾ നൽകാനും ഖിം മകളോട് നിർദേശിച്ചിട്ടുണ്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ നല്ല രീതിയിൽ ജാഗ്രതയോടെ പരിചരിക്കുമെന്നും മകൻ പറയുന്നു.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *