0 Comments

ന്യൂഡല്‍ഹി: അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ഡിസംബര്‍ 16,17 തിയതികളില്‍ . പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ്

എം.പിമാർക്ക് നിവേദനം നൽകാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തോടുള്ള പ്രതിഷേമാണ് പണിമുടക്ക്.

സര്‍ക്കാര്‍ ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും പ്രതിഷേധാത്മകമാണെന്നാണ് ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത് . പാർലമെന്‍റിൽ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താനും യു.എഫ്.ബി.യു ന് പദ്ധതിയുണ്ട് .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *