0 Comments

തിരുവനന്തപുരം: റോഡുകൾ തകർന്നാൽ ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം. റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും ഉൾപ്പെടെ ശനിയാഴ്ച മുതൽ പ്രദർശിപ്പിച്ചുതുടങ്ങും. പരിപാലന കാലാവധിയുള്ള റോഡുകൾക്കാണിത് ബാധകം.

ഇത്തരം ബോർഡുകൾ റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും പ്രദർശിപ്പിക്കും . ശനിയാഴ്ച രാവിലെ ഒന്പതിന് മാസ്‌കറ്റ് ഹോട്ടലിൽ സംസ്ഥാനതല ഉദ്ഘാടനം ചലച്ചിത്രതാരം ജയസൂര്യ നിർവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പരിപാലന കാലാവധി നിലനിൽക്കുന്നത് 2514 പദ്ധതികളിലാണ്. പ്രവൃത്തനങ്ങൾ കൃത്യമായി നടക്കാൻ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. ഇതേപ്പറ്റി പഠിക്കാനും റിപ്പോർട്ട് നൽകാനും മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി.

റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സമായി സംസ്ഥാനത്തുള്ളത് . മഴ കഴിഞ്ഞാലുടൻ പണി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് . 271.41 കോടിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത് .

റോഡുകളുടെ സ്ഥിതി പരിശോധിച്ച് തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം ഫോട്ടോസഹിതം ചീഫ് എൻജിനിയർമാരെ അറിയിക്കുന്ന സംവിധാനം ഏർപ്പെടുത്തും. പുതിയ സംഘത്തെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാൻ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

2 017-ലെ ഉത്തരവ് നിലനിൽക്കെ മന്ത്രിക്ക് ഉദ്യോഗസ്ഥർ നേരിട്ട് പരാതി നൽകരുതെന്ന തരത്തിൽ ചീഫ് എൻജിനിയറിൽ നിന്ന് ഉത്തരവു വന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു . പുതിയ ഉത്തരവ് റദ്ദാക്കിയതായും മന്ത്രി പറഞ്ഞു.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *