0 Comments

ഗാന്ധിനഗര്‍: കൂടുതല്‍ പേരിലേക്ക് വാക്സിനേഷൻ  എത്തിക്കാന്‍  കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ‘നറുക്കെടുപ്പ് സമ്മാനപദ്ധതി’ . അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍(എ.എം.സി.)യാണ് ഇത് അവതരിപ്പിച്ചത് .

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ഒരു ഭാഗ്യശാലിക്ക് അറുപതിനായിരം രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്നാണ് എ.എം.സി. അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത് .വിജയിയെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. രണ്ടാമത്തെ ഡോസ് ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.

ഇതുവരെ 78.7 ലക്ഷം പേരാണ് അഹമ്മദാബാദ് നഗരത്തില്‍ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ ഡോസ് 47.7 ലക്ഷം പേരും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *