0 Comments

കൊ​ച്ചി: കാ​ഴ്ചക്ക് വി​രു​ന്നൊ​രു​ക്കി “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. ആ​ദ്യ പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ മോ​ഹ​ന്‍​ലാൽ എ​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലും കു​ടും​ബ​വും ചി​ത്രം കാ​ണാ​ന്‍ എ​ത്തി​യ​ത് കൊ​ച്ചി​യി​ലെ സ​രി​ത തീ​യേ​റ്റ​റി​ലാ​ണ് . കൂടെ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഉ​ണ്ടാ​യി​രു​ന്നു.

പ്ര​ത്യേ​ക​തകൾ ഏറെയുള്ള സി​നി​മ​യാ​യ​തു​കൊ​ണ്ടാ​ണ് ചി​ത്രം കാ​ണാ​ന്‍ നേ​രി​ട്ടെത്തിയതെന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. സി​നി​മ കാ​ണാ​ന്‍ സ​രി​ത തി​യ​റ്റ​റി​ല്‍ എ​ത്തിയവരിൽ സി​ദ്ദി​ഖ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, ഹ​ണി​റോ​സ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ഉണ്ടായിരുന്നു . എന്നാൽ തീ​യ​റ്റ​റി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ന്നു​മുണ്ട് .

റി​ലീ​സി​നു മു​മ്പേ 100 കോ​ടി ക്ല​ബി​ല്‍ ഇ​ടം​നേ​ടി​യ ചി​ത്രം റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചാ​ണ് റി​ലീ​സി​നെ​ത്തി​യ​ത്. ചി​ത്രം 100 കോ​ടി ക്ല​ബി​ല്‍ എ​ത്തി​യ​തു തന്നെ റി​സ​ര്‍​വേ​ഷ​നി​ലൂ​ടെയാണ് റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ല്‍ ത​ന്നെ പ്രീ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യി​രു​ന്നു .​കേരളത്തിലെ 631 സ്‌​ക്രീ​നു​ക​ളി​ല്‍ 626ലും ​മ​ര​ക്കാ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്.

മ​ര​ക്കാ​ര്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത് ലോ​ക​മാ​ക​മാ​നമുള്ള 4100 സ്‌​ക്രീ​നു​ക​ളി​ലാ​ണ് . 2018 ഏ​പ്രി​ല്‍ 28ന് ​പ്ര​ഖ്യാ​ച്ചെങ്കിലും മൂ​ന്ന​ര വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ചിത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് സി​നി​മാ​സ്വാ​ദ​ക​ർ.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *