0 Comments

തിരുവനന്തപുരം: റഷ്യയിൽ നിന്ന് ഞായറാഴ്‌ച എത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിലും ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ കൃത്യമായി നല്കാത്തതിനാലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയതായി ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ” റിപ്പോർട്ട് ചെയ്‌തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയതിനെത്തുടർന്ന് ആർടിപിസിആർ പരിശോധനയും ഒരാഴ്‌ചത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കിയിരുന്നു.

വിവിധ എയർഅറേബ്യ വിമാനങ്ങളിലായി ഷാർജ വഴി മടങ്ങിയത് റഷ്യയിൽ നിന്നുള്ള 30 അംഗ സംഘമാണ് . ഇവരിലുള്ളവരിൽ 24 പേർ കൊച്ചി വിമാനത്താവളത്തിലും അഞ്ചുപേർ തിരുവനന്തപുരത്തും ഒരാൾ കോഴിക്കോടുമാണ് ഇറങ്ങിയത്. ഇതിൽ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് എത്തിയ മൂന്ന് മുതിർന്നവരെയും ആർടിപിസിആർ പരശോധനയ്‌ക്ക് വിധേയരാക്കി ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശിച്ചു . എന്നാൽ , തിരുവനന്തപുരത്ത് ഒരാളെയും ,കൊച്ചിയിലിറങ്ങിയ യാത്രക്കാരെയും പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ക്വാറന്റൈൻ നിർദേശിക്കുകയോ ചെയ്‌തിട്ടില്ല എന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നിരിക്കെ വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നതു അവസാനമെത്തിയ നാലുപേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായാണ് . എന്നാൽ , ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു. ‘അത്തരമൊരു വീഴ്ചയെക്കുറിച്ച് വിവരമില്ല, അത് അന്വേഷിക്കും’ എന്നും അപകടസാദ്ധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ ഞങ്ങൾ ഞായറാഴ്ച മുതൽ പരിശോധിക്കാൻ തുടങ്ങി എന്നും . അവർ പറഞ്ഞു.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *