0 Comments

കൊച്ചി∙ റിമാൻഡ് വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കോടിയേരിക്കു പുതിയ വേഷപ്പകർച്ച ഇനി അഭിഭാഷക വേഷത്തിൽ ബിനീഷിനെ കാണാം. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കള്ളപ്പണ ഇടപാടു കേസിൽ കുടുങ്ങുന്നതും ജയിലിൽ പോകുന്നതും.

ബിനീഷിനൊപ്പം സഹപാഠികളുമുണ്ട് .പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരാണവർ . എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ 651–ാം നമ്പര്‍ മുറിയാണ് ഓഫിസിനായി തയാറായത് . പി.സി.ജോര്‍ജും മോഹൻദാസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും . കോടിയേരി ബാലകൃഷ്ണന്‍ എത്തിയതുമില്ല .

മൂവർ സംഘം 2006ൽ എൻറോൾ ചെയ്തതാണ് .രണ്ടു വർഷം ഷോൺ ജോർജ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. തങ്ങൾ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാൻ വീട്ടുകാർക്കും ആഗ്രഹമുണ്ടെന്നു ഷോൺ പറഞ്ഞു . രാഷ്ട്രീയ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവർ പറഞ്ഞു .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *