0 Comments

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോദിയുടെതിന് സമാനമായ ശൈലിതന്നെയാണ് പിണറായിയുടേത് ,വിമര്‍ശിക്കുന്നവരെ മോദി രാജ്യദ്രോഹികളെന്ന് വിളിക്കുന്നു എന്നും സതീശന്‍ പറഞ്ഞു.

യൂഡിഎഫിന് കെ റെയില്‍ വിഷയത്തില്‍ ഉള്ള നിലപാട് നിയമസഭയില്‍ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് ആരോപണം ഉന്നയിക്കുന്നത് തന്നെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് . വികസന വി രുദ്ധപട്ടം എന്നത് ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *