0 Comments

തിരുവനന്തപുരം : ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം ഷാലിമാര്‍ ബൈവീക്‌ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍, കന്യാകുമാരി ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ റദ്ദാക്കി.

അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമാകാൻ സാധ്യതയുള്ള ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ആന്‍ഡമാനിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ഈ സ്ഥിതിവിശേഷം തുടരുന്നുണ്ട്.

ആന്ധ്ര, ഒഡീഷ തീരത്തു കൂടി എത്തുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലോടെ വടക്കന്‍ കര തൊടുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ഡിസംബര്‍ മൂന്ന് മുതല്‍ ഒഡീഷയില്‍ മഴ മുന്നറിയിപ്പുണ്ട്. കനത്ത മഴ തീരപ്രദേശത്ത് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട് .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *