0 Comments

ഇന്ത്യയില്‍ 1981 മുതല്‍ 2020 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മ രണവും കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധയായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കേരളത്തിലും കുറയുന്നതായി കണക്കുകള്‍ പറയുന്നുണ്ട്. എച്ച്.ഐ.വി വൈറസ് ബാധിച്ചവര്‍ ചിട്ടയായ മരുന്നും ആഹാരക്രമവും ജീവിതചര്യയും പാലിച്ചാല്‍ എയ്ഡ്‌സ് വരുന്നത് തടഞ്ഞു ജീവിതം സുരക്ഷിതമാക്കാനാക്കു മെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. എയ്ഡ്‌സ് രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. സുരക്ഷിതമല്ലാത്ത സ്വവര്‍ഗ ബന്ധമാണ് പ്രധാന കാരണമെന്ന് പഠനങ്ങളില്‍ പറയുന്നു.

മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്‌സ് ആയി കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സിനെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കപ്പടുന്നു .

1988 ഡിസംബര്‍ ഒന്നിനാണ് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചത് . തുടര്‍ന്ന് ഓരോ വര്‍ഷവും രോഗം വരാതിരിക്കാനും കരുതല്‍ നടപടിയും ഇത് ബാധിച്ചവര്‍ക്കുള്ള ചികിത്സയെ പറ്റിയും പൊതു സമൂഹത്തിന് അറിവ് നല്‍കിക്കൊണ്ട് ദിനാചരണം നടത്തി വരികയാണ്. കോവിഡിന്റെ ഭീതി ഏറെക്കുറെ ഭയപ്പെടുത്തിയതിനാല്‍ എയിഡ്‌സ് പിടിപെടാതിരിക്കുന്നതിന് സഹായകമായതായി എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഒരു വക്താവ് അഭിപ്രായപ്പെട്ടു.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *