0 Comments

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച നടപടി 2022 മാർച്ച് 31വരെ നീട്ടി സർക്കാർ ഉത്തരവ് . എന്നാൽ ലാസ്റ്റ് ഗ്രേഡ്, പാർട്ട് ടൈം ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലീവ് സറണ്ടർ ആനുകൂല്യം തുടർച്ചയായി മരവിപ്പിക്കുന്നത്. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗിന്റെ ഉത്തരവിൽ സൂചിപ്പിച്ചു. കഴിഞ്ഞ വർഷം ആദ്യം ലീവ് സറണ്ടർ തുക പി.എഫിൽ ലയിപ്പിച്ചിരുന്നു. പിന്നീട് 2020 നവംബർ 15നും 2021 ജൂലായ് 26നും തുടർന്ന് ഇന്നലെയും ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചു. കാലാവധി തീർന്നതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത് . ജൂലൈയിൽ ഇറക്കിയ ഉത്തരവിൽ നവംബർ 30 വരെയാണ് മരവിപ്പിച്ചിരുന്നത്. സറണ്ടർ ചെയ്ത് പണം വാങ്ങുന്നത് സാധാരണ ഒരു വർഷത്തെ അവകാശപ്പെട്ട അവധിയിൽ ഉപയോഗിക്കാത്ത മുപ്പത് ദിവസത്തെ അവധിക്കാണ് . ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഇത് . 1400 കോടി രൂപ വേണം സർക്കാരിന് ഇത് വിതരണം ചെയ്യുന്നതിന് .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *