0 Comments

തിരുവനന്തപുരം: ഉൽപാദകരും വിതരണക്കാരും മദ്യത്തിന് എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും മുൻകൂറായി അടയ്ക്കണമെന്ന് ബവ്റിജസ് കോർപറേഷൻ എംഡി നിർദേശം നൽകി. അബ്കാരി ആക്ടിൽ എക്സൈസ് ഡ്യൂട്ടി ഉൽപാദകരും വിതരണക്കാരും അടയ്ക്കണമെന്നാണ് പറയുന്നതെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങി കോർപറേഷനാണ് തുക വർഷങ്ങളായി അടച്ചിരുന്നത്. ഇനി ഈ രീതി തുടരില്ലെന്നും, സർക്കാരിനു നഷ്ടം വരുന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും ബവ്കോ എംഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞതായി ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു .

മദ്യക്കമ്പനികളുമായി ചർച്ച ചെയ്തു വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബവ്റിജസ് കോർപറേഷനു മദ്യം നൽകുന്നത് 128 കമ്പനികളാണ് . ഇതിൽ വിൽപ്പനയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത് ഇരുപതോളം കമ്പനികളാണ് . 21 മുതൽ 23.5 ശതമാനം വരെയാണ് വിലയനുസരിച്ച്എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത് . ഈ നികുതി അടയ്ക്കേണ്ടത് അ ബ്കാരി ആക്ടിലെ സെക്‌ഷൻ 18(2) അനുസരിച്ച് ഉൽപ്പാദകരും വിതരണക്കാരും ചേർന്നാണ്. എന്നാൽ, ബവ്കോയിലെ ഒരു വിഭാഗം ഇവർക്കനുകൂലമായി നിലപാടെടുത്ത് തുക അടയ്ക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. ഇനി മുതൽ പെർമിറ്റിനു അപേക്ഷിക്കുമ്പോൾ ഈ മാസം ആറാം തീയതി മുതൽ ഉൽപാദകരും വിതരണക്കാരും ഈ തുക എക്സൈസ് ഡിപ്പാർട്ട്മെന്റിൽ മുൻകൂറായി അടയ്ക്കണമെന്നും കോർപറേഷൻ നിർദേസഹിച്ചിട്ടുണ്ട്.

വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനമാനവും ബിയറിന്റെ നികുതി 102 ശതമാനവും . ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചിലവ് എന്നിവയെല്ലാം ചുമത്തിയ ശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത് .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *