0 Comments

ന്യൂഡല്‍ഹി: വായുമലിനീകരണത്താല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരം ശ്വാസം മുട്ടുമ്പോള്‍ വിഷയത്തില്‍ ശക്തമായ വിമര്‍ശവുമായി സുപ്രീം കോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മലിനീകരണം പരിഹരിക്കാനുള്ള നടപടികളുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി താക്കീത് നൽകി .

വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിഷയത്തില്‍ സര്‍ക്കാരുകള്‍ കാണിച്ച അനാസ്ഥയിലുള്ള അസംതൃപ്തി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്‌ .

” 24 മണിക്കൂര്‍ സമയം തരുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. നമ്മള്‍ സമയം പാഴാക്കുകയാണ്. “- സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

മലിനീകരണ തോത് ഉയര്‍ത്തുന്ന ഫാക്ടറികളും നിര്‍മ്മാണ പ്രവര്‍ത്തികളും തടയാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ ഡല്‍ഹി നഗരത്തില്‍ നിയോഗിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

വായു മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ അനിശ്ചിത കാലത്തേക്ക് സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്‌.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *