0 Comments

കോട്ടയം: കുറുവാ സംഘത്തെ കണ്ടെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ നടപടികളുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി. കഴിഞ്ഞ ശനിയാഴ്ച അതിരമ്പുഴയിൽ ആറുവീടുകളിൽ മോഷണ ശ്രമം ഉണ്ടായതിനെ തുടർന്ന് മോഷ്ടാക്കൾ നടന്നുനീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു .  കൊടും കുറ്റവാളികളായ കുറുവാ സംഘമെത്തി എന്ന രീതിയിലായിരുന്നു ഇത് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയത്. പിന്നീട് ജില്ലയിൽ പല ഭാഗത്തും ജനങ്ങളിൽ പരിഭ്രാന്തി പരത്തി വ്യാജ പ്രചരണങ്ങൾ കൊഴുത്തു . ഇതിനെ തുടർന്നാണ് കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ
മുന്നറിയിപ്പുമായി മുന്നിലെത്തിയത് .

അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധി ഉൾപ്പെടെ പലയിടത്തും അഞ്ചുവർഷം മുൻപ് സമാനമായ മോഷണ സംഭവം ഉണ്ടായിട്ടുണ്ട്. ആ പ്രതികൾ ഇപ്പൊൾ ജയിലിലാണ്. അതുകൊണ്ടുതന്നെ പൊലീസിന് ഇത് കറുവ സംഘമെന്ന് ഇപ്പോഴും ഉറപ്പാക്കാൻ പറ്റില്ലെന്നും ഡി. ശിൽപ പറഞ്ഞു.

അൽപ വസ്ത്രധാരികളായ മൂന്നംഗ മോഷണ സംഘമാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അതിരമ്പുഴയിലെ ആറ് വീടുകളിൽ മോഷണ ശ്രമം നടത്തിയത് . കൈയിൽ ആയുധവും തലയിൽ തുണിയും കെട്ടിയാണ് മോഷണത്തിന് സംഘം എത്തിയത് . . ഇത് കണ്ടതോടെ കോട്ടയം ജില്ലയൊട്ടാകെ മോഷ്ടാക്കൾ കുറുവാ സംഘമാണെന്ന രീതിയിൽ കോട്ടയം ജില്ലയൊട്ടാകെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ചിലർ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുകയായിരുന്നു.

ഇത് പോലെ ഏറ്റുമാനൂരിലും, മാന്നാനത്തും, പേരൂരിലും, കടുത്തുരുത്തിയിലും, കുറവിലങ്ങാട്ടും കുറുവ സംഘം ഇറങ്ങിയതിന് സമാനമായ രീതിയിൽ വ്യാജ പ്രചാരണം ഉണ്ടായി. ഈ സംഘത്തെ സംഘത്തെ നേരിൽ കണ്ടതായും ചില പ്രദേശങ്ങളിലെ വീടുകളിൽ മോഷണ ശ്രമം നടന്നതായും വരെ പ്രചരണം ഉണ്ടായിട്ടുണ്ട്. ഇനി ഇങ്ങനുള്ള പ്രചരണം നടത്തിയാൽ പ്രചരിപ്പിക്കുന്നവർക്കു അഴിയെണ്ണാം.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *