0 Comments

ബെംഗളൂരു∙ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ വിദേശി ഇന്ത്യയിൽ എത്തിയത് നവംബർ 20ന്. ഏഴു ദിവസത്തിനു ശേഷം ഇയാൾ ദുബായിലേക്ക് പോയതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഇയാള്‍ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.

നവംബര്‍ 20-ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയനായ ഇയാള്‍ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്സി ഡോക്ടര്‍ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബില്‍ സ്വയം പരിശേധനക്ക് വിധേയനായ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

പരിശോധനഫലം നെഗറ്റീവായതോടെ നവംബർ 27ന് അർധരാത്രി ബെംഗളൂരുവിൽനിന്ന് ദുബായിലേക്ക് പോകുകയും ചെയ്തു. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 24 പേരുടെ പരിശോധനഫലം നെഗറ്റീവാണ്. ദ്വിതീയ സമ്പർക്കത്തിലുള്ള 240 പേരുടെ ഫലവും നെഗറ്റീവാണ്.

Leave a Reply

Your email address will not be published. Required fields are marked *