0 Comments

അബുദാബി: യുഎഇയില്‍  64 പേര്‍ക്ക് കൊവിഡ് 19   വൈറസ് ബാധ സ്ഥിരീകരി ച്ചു. ചികിത്സയിലായിരുന്ന 83 പേരാണ്  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. പുതിയതായി നടത്തിയ  2,48,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് 2,918 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ആകെ 10.18 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,173  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  737,107 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *