0 Comments

നാവികസേനദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു .പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന കാലയളവിൽ മുന്‍നിരയില്‍ നിന്നുള്ള സേനാ പ്രവര്‍ത്തനത്തേയും മോദി അഭിനന്ദിച്ചു.

നാവിക സേനയിലെ ഓരോ അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിന്ദനമറിയിച്ചു. ഇന്ത്യയുടെ ജലാതിര്‍ത്തികളുടെ സംരക്ഷണത്തോടൊപ്പം ആഭ്യന്തര വെല്ലുവിളികളില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അഭിമാനം പകരുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

1971ലെ ഇന്ത്യാ പാക് യുദ്ധത്തിലെ നാവിക സേനയുടെ ധീര സേവനങ്ങളുടെ സ്മരണയ്ക്കായാണ്  ഡിസംബര്‍ 4 ന് ഇന്ത്യന്‍ നേവി ദിനം ആചരിക്കുന്നത് . രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന് ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരുക എന്ന ലക്ഷ്യം കൂടിയാണ് നാവികസേന ദിനം ചൂണ്ടിക്കാട്ടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *