0 Comments

ജിദ്ദ∙ സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി . കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടു ഡോസ് എടുത്ത് എട്ടു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. 8 മാസം പിന്നിട്ടവർക്കു ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തിയതി ആപ്പിൽ കാണിക്കും.

സാമ്പത്തിക , വാണിജ്യ , സാംസ്കാരിക , കായിക അല്ലെങ്കിൽ ടൂറിസം പ്രവർത്തനങ്ങളിൽ പ്രവേശിക്കൽ , സാംസ്കാരിക , സാമൂഹിക , വിനോദ പരിപാടിയിൽ പ്രവേശിക്കൽ , സർക്കാർ , സ്വകാര്യ സ്ഥാപനത്തിൽ പ്രവേശിക്കൽ , ബിസിനസ് ഓഡിറ്റ് നടത്തുക , വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യൽ എന്നിവയ്ക്കു ബൂസ്റ്റർ ഡോസ് നിർബന്ധമായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *