0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 8,895 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2796 മരണവും സ്​ഥിരീകരിച്ചു. രാജ്യത്ത്​ 99,155 പേരാണ്​ ചികിത്സയിലുള്ളത്​. ബിഹാറാണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനം. 2426 മരണങ്ങളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​.

കേന്ദ്രസർക്കാറിന്‍റെ പുതിയ മാർഗനിർദേശം അനുസരിച്ചാണ്​ ഈ മരണങ്ങൾ കൂട്ടിച്ചേർത്തതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 4,73,326 ആയി.  6,918 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി​നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,40,60,774 ആ​യി ഉ​യ​ര്‍​ന്നു.

ലോകത്ത്​ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മൂന്ന്​ സംസ്​ഥാനങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു. കർണാടക, ഗുജറാത്ത്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലാണ്​ രോഗം സ്​ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *