0 Comments

ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ ‘മഡ്ഡി’ ഈ വരുന്ന ഡിസംബര്‍ 10ന് പ്രദർശനത്തിനെത്തുന്നു. ലോകസിനിമകളിൽ പോലും അപ്പൂർവമായി മാത്രം കാണപ്പെടുന്ന  മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.  ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ്  പ്രഗഭൽ മഡ്‌ഡി പൂർത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *