0 Comments

മസ്‌കറ്റ്: ഒമാനില്‍ പെട്രോളുമായെത്തിയ ടാങ്കറിന് തീപിടിച്ചു .  സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സലാല വിലായത്തിലെ അവാഖ് വ്യവസായ മേഖലയില്‍ വെച്ചാണ് പെട്രോളുമായെത്തിയ ടാങ്കറില്‍ അഗ്നിബാധയുണ്ടായത്.

അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം തീ നിയന്ത്രണവിധേയമാക്കി. ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗമാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *