0 Comments

റിയാദ്: സൗദി അറേബ്യയിൽ   പുതിയതായി 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 45 പേർ രോഗമുക്തി നേടി. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു.  രാജ്യത്ത് ആകെ 31,698,370 പി.സി.ആർ പരിശോധന നടന്നു.

ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,912 ആയി. ഇതിൽ 539,056 പേരും സുഖം പ്രാപിച്ചു. ആകെ 8,844 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,012 പേരിൽ 39 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *