0 Comments

ന്യൂ​ഡ​ൽ​ഹി: വ​ര്‍​ക്ക്ഫ്രം ഹോം ​തൊ​ഴി​ല്‍​രീ​തി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടൊ​രു​ക്കു​ന്നു. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നത്​ കൂടുതൽ കാലത്തേക്ക്​ തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ്​ കേന്ദ്രസർക്കാർ ഇതിനുള്ള ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്​. ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആ​രാണ്​ നൽകേണ്ടത്​ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറിന്‍റെ പരിഗണനക്ക്​ എത്തും.

കോ​വി​ഡ് അ​വ​സാ​നി​ച്ചാ​ലും വ​ര്‍​ക്ക്ഫ്രം ഹോം ​രീ​തി തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. പോ​ർ​ചു​ഗ​ലി​ലെ നി​യ​മ​നി​ർ​മാ​ണം മാ​തൃ​ക​യാ​ക്കി​യാ​ണ് ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കു​ന്ന​ത്. സ്റ്റാൻഡിങ്​ ഓർഡറിലൂടെ വർക്ക്​ ​ഫ്രം ഹോമിന്​ കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. സേവനമേഖലയിലാണ്​ വർക്ക്​ ഫ്രം ഹോമിന്​ അനുമതി നൽകിയത്​. ഐ.ടി സ്ഥാപനങ്ങൾ വ്യാപകമായി വർക്ക്​ ഫ്രം ഹോം ഉപയോഗപ്പെടുത്തുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *