0 Comments

ന്യൂഡൽഹി∙ രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിൽ 8,439 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.   നിലവിൽ ചികിത്സയിലുള്ളത് 93,733 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,525 പേർ സുഖം പ്രാപിച്ചു‌. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,40,89,137 ആയി.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.70 ശതമാനമാണ്. കഴിഞ്ഞ 65 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 73,62,000 ഡോസ് വാക്സീനുകൾ നൽകി.  രാജ്യത്തിതുവരെ നൽകിയ ആകെ വാക്സീനുകളുടെ എണ്ണം 129.54 കോടി (1,29,54,19,975) കടന്നു. 1,35,05,139 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *