0 Comments

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.  ജനുവരി 1 മുതൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം ആഴ്ചയിൽ നാലര ദിവസമാക്കി കുറച്ചു. പകരം പ്രതിദിന പ്രവൃത്തി സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും ശനിയും ഞായറും അവധി ആയിരിക്കും.

വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ആയിരിക്കും ജോലി സമയം. നിലവിൽ വെള്ളി അവധി ആയിരുന്നു. രാജ്യാന്തര ബാങ്കിങ് സമയക്രമവുമായി യുഎഇ പ്രവൃത്തി സമയം ഏകോപിപ്പിക്കാനാണു പുതിയ മാറ്റം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ട്‌ മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്. വെള്ളിയാഴ്ച ജീവനക്കാർക്ക് സൗകര്യപ്രദമായ സമയത്തു വീട്ടിലിരുന്ന് ജോലി (വർക് ഫ്രം ഹോം) ചെയ്യാനും അനുവാദമുണ്ട്. സ്കൂളുകളുടെ പ്രവൃത്തി സമയവും പുതിയ രീതിയിലായിരിക്കും. സ്വകാര്യമേഖലയിലെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *