0 Comments

ന്യൂ​ഡ​ൽ​ഹി: ഊ​ട്ടി​യി​ലെ കൂ​നു​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും. സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സം​യു​ക്ത​സേ​നാ സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് സംഘത്തെ നയിക്കും. അന്വേഷണ സംഘം കഴിഞ്ഞ ദിവസംതന്നെ വെല്ലിടണിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായതായും രാജ്‌നാഥ് സിങ് പറഞ്ഞു.  ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും അദ്ദേഹം ഇരുസഭകളിലും വായിച്ചു.

ചി​കി​ത്സ‍​യി​ൽ ക​ഴി​യു​ന്ന വ്യോ​മ​സേ​ന​യി​ലെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. നി​ല​വി​ൽ അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നും മികച്ച ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *