0 Comments

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍ക്ക് വിട നല്‍കി രാജ്യം. ഔദ്യോഗിക സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9.15 ന് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഡല്‍ഹിയിലെ ബ്രാർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

അച്ഛന്റെ പാത പിന്തുടർന്നാണ് ലിഡ്ഡൻ സൈന്യത്തിലെത്തിയത്. സെക്കന്റ് ലെഫ്റ്റനന്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.

Leave a Reply

Your email address will not be published. Required fields are marked *