0 Comments

ദുബായ് : മർകസ് നോളജ് സിറ്റിയിൽ ‘ഗോൾഡൻ സല്യൂട്ട് യുഎഇ’ എന്ന പേരിൽ 18ന് ഐക്യദാർഢ്യ സമ്മേളനം നടക്കും. പുതിയ കൺവൻഷൻ സെന്ററായ വലെൻസിയാ ഗലേറിയായിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ
ബ്രോഷർ പ്രകാശനം നിർവഹിച്ചു.

അബ്ദുല്ല ഗ്രൂപ്പ് ചെയർമാൻ ഡോ.ബൂ അബ്ദുല്ല, നബദൽ ഇമാറാത് ചെയർമാൻ ഖാലിദ് നവാബ്, എച്ച്കെസി ചെയർമാൻ ഹമദ് നാസർ അൽ ഹമ്മാദി,പിആർഎൻ പ്രസിഡന്റ് ഫുദൈഫ ഇബ്രാഹിം, മുഹമ്മദ് അസീസ് അബ്ദുല്ല, അബ്ദുല്ല നൂറുദ്ദീൻ, ഷംസുദ്ദീൻ നെല്ലറ, ഉബൈദ് സഖാഫി, ഹസ്സൻ ഖഖാഫി തയിട്ടാൽ, ഹബീബ് കോയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *