0 Comments

ന്യൂഡൽഹി: തമിഴ്​നാട്​ നീലഗിയിലെ കുന്നൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവൻ വെടിഞ്ഞ ബ്രിഗേഡിയർ ലഖ്​വീന്ദർ സിങ്​ ലിഡ്ഡറുടെ 17 കാരിയായ ഏക മകൾ ആഷ്​ന ലിഡ്ഡർക്ക് നേരെ ആക്ഷേപങ്ങളുമായി സംഘ്​പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ്​ ഇവർ അധി ക്ഷേപങ്ങൾ വർഷിക്കുന്നത് .

രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള ആഷ്​നയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് കടുത്ത സൈബര്‍ ആക്രമണം .  സമൂഹ മാധ്യമങ്ങളിൽ സംഘ്​പരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ്​ ആഷ്​ന. യുപി ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാട്​ സ്വീകരിച്ചതിന്​ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന്​ നേരത്തേ ആഷ്​ന വിധേയയായിട്ടുണ്ട്​. അധിക്ഷേപം ശക്തമായതോടെ ട്വിറ്റര്‍ അക്കൗണ്ട് ആഷ്​ന ഡീ ആക്ടിവേറ്റ് ചെയ്​തു.

 

Leave a Reply

Your email address will not be published. Required fields are marked *