0 Comments

മസ്​കത്ത്​: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാ​നെയും ബന്ധിപ്പിക്കുന്ന ഹൈവേ തുറന്നതിന്റെ ആഹ്ളാദത്തിൽ സൈക്കിൾ റാലി . പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്​ അൽ ദഹിറ സൈക്ലിങ്​ ടീമാണ്​ അൽ അനൻ നാഷനൽ കമ്പനിയുടെ പിന്തുണയോടെ സൗദിയിലേക്ക് സൈക്കിൾ റാലി നടത്തിയത്​.

ഇബ്രിയിലെ വിലായത്തിൽ നിന്നാരംഭിച്ച് റുബൂഉൽ ഖാലി അതിർത്തി ചെക്ക്‌പോസ്​റ്റുകൾ വരെ 150 കി.മീ ദൂരത്തിലായിരുന്ന സൈക്കിൾ റാലി നടത്തിയത്​. റാലിയിൽ നിരവധിപേർ പ​​ങ്കെടുത്തു. കഴിഞ്ഞ ആഴ്​ച സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശന പശ്ചാത്തലത്തിലായിരുന്നു റോഡുകൾ തുറന്നത്​.

 

Leave a Reply

Your email address will not be published. Required fields are marked *