0 Comments

ഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 45 ആയി. ഡൽഹിയിൽ ഇന്ന് പുതുതായി നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഒമിക്രോണ്‍ രോ​ഗബാധിതരുടെ എണ്ണം  45 ആയത്. ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. അതേ സമയം ഒന്നര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 5784 പേര്‍ രോഗബാധിതരായപ്പോള്‍ 7995 പേര്‍ രോഗമുക്തരായി.

Leave a Reply

Your email address will not be published. Required fields are marked *