0 Comments

സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.  ചിത്രം ഡിസംബർ 17ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ ട്രെയ്‌ലർ ഡിസംബർ ആറിന് റിലീസ് ചെയ്തു .

ചിത്രത്തിൽ  വില്ലൻ കഥാപാത്രമായ ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് എത്തുന്നു. കള്ളക്കടത്തുകാരനായ പുഷ്പരാജായി അല്ലുവും.250 കോടി ബജററ്റിയുള്ള ചിത്രത്തിൽ 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *