0 Comments

സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിതരണം ചെയ്തു. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ വ്യക്തമായ അവബോധം സൃഷ്ടിച്ചെടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളെ ഉൾപ്പെടെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെ കുറിച്ച് സാധാരണക്കാർക്ക്  കൃത്യമായ ധാരണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി സി അനിൽകുമാർ, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെളുരി,  ഇ.എം.സി ഡയറക്ടർ ഡോ. ആർ ഹരികുമാർ, കായംകുളം എൻ.ടി.പി.സി ജനറൽ മാനേജർ എസ്.കെ റാം,  ഇ.എം.സി ജോയിന്റ് ഡയറക്ടർ എ.എൻ ദിനേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *