0 Comments

അഹമ്മദ്‌ കബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരം. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ,ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്തുമസ് റിലീസ് ആയി ചിത്രം സോണിലിവിൽ ഡിസംബർ 24 ന് സ്ട്രീമിങ് ആരംഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *