0 Comments

ദുബായ് ∙ ഒക്ടോബർ 1 ന് തുടങ്ങിയ ദുബായ് എക്സ്പോയിൽ ഡിസംബർ 13 വരെ 63 ലക്ഷത്തിലേറെ സന്ദർശകരുടെ പ്രവാഹമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്മസ്-പുതുവത്സരം ആഘോഷമാകുന്നതോടെ അരങ്ങ് കൊഴുക്കുമെന്നാണ് പ്രതീക്ഷ. 19ന് എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഗീത പരിപാടി അരങ്ങേറും.

റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയിൽ ഇന്ത്യയടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള 50 വനിതാ പ്രതിഭകളാണുള്ളത്. പുതുവത്സരത്തിന് സംഗീത-നൃത്ത പരിപാടികൾ, ഘോഷയാത്ര, കരിമരുന്നു പ്രയോഗം തുടങ്ങിയവ ഉണ്ടാകും. പവിലിയനിലെ കാഴ്ചകളും കലാപരിപാടികളും വൈവിധ്യമാർന്ന നയന മനോഹാരിതയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *