0 Comments

മ​സ്​​ക​ത്ത്​: കോവിഡ് പ്രതിരോധത്തിനായി ബൂ​സ്​​റ്റ​ർ ഡോ​സ്​ ആ​രം​ഭി​ച്ചി​ട്ട്​ ഇ​തു​വ​രെ 32,000ത്തി​ല​ധി​കം പേർ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ല​ക്ഷ്യ​മി​ട്ട ഗ്രൂ​പ്പിന്റെ ഒ​രു​​​ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്.

ടാ​ർ​ഗ​റ്റ്​ ഗ്രൂ​പ്പിന്റെ 93 ശ​ത​മാ​ന​ത്തോ​ളം പേർ ആദ്യ ഡോ​സ്​ കു​ത്തി​വെ​പ്പെ​ടു​ത്തു. 86 ശ​ത​മാ​നം പേരും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ചു. ഒമാനിൽ ആകെ 6.42 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേർക്കാണ് ​ ഇ​തു​വ​രെ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ 18 ​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു.

ര​ണ്ടാം ​ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റു​മാ​സ​വും അ​തി​ൽ കൂ​ടു​ത​ലും ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ മൂ​ന്നാം ഡോ​സ്​ എ​ടു​ക്കാ​നാ​വു​ക. ഏ​ത്​ വാ​ക​സി​നെ​ടു​ത്ത​വ​ർ​ക്കും മൂ​ന്നാം​ ഡോ​സാ​യി ഫൈ​സ​ർ-​ബ​യോ എ​ൻ​ടെ​ക്കാ​ണ്​ ന​ൽ​കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *