0 Comments

റിയാദ്: സൗദി അറേബ്യയില്‍  പുതുതായി   104 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 98 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,842 ആയി. ആകെ രോഗമുക്തി കേസുകള്‍ 530,079 ആണ്. അതോടെ ആെക മരണസംഖ്യ 8,862 ആയി. ഇന്ന് രാജ്യത്ത് ആകെ 32,362,387 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,901 പേരില്‍ 33 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *