0 Comments

മസ്‌കത്ത് ∙ ബൂസ്റ്റര്‍ ഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള ആറില്‍ നിന്ന് മൂന്ന് മാസമായി കുറച്ച് ഒമാൻ .രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ന് മുതല്‍ മൂന്നാം ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

18 ഉം അതിന് മുകളിലും പ്രായമുള്ള, രണ്ടാമത് ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ ബൂസ്റ്റര്‍ ഡോസെടുക്കാം. ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ വാക്‌സീനെടുത്തവരാണെങ്കിലും മൂന്നാം ഡോസായി ഫൈസര്‍ – ബയോഎന്‍ടെക് ആകും വിതരണം ചെയ്യുന്നത് .

ഒമാന്‍ ആരോഗ്യ മന്ത്രാലയം പോര്‍ട്ടല്‍ വഴിയോ, തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിലോ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തുവേണം വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്താനെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *