0 Comments

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ്കേ സുകള്‍ വീണ്ടും 200ന് മുകളില്‍. പുതുതായി 222 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.  നിലവിലെ രോഗികളില്‍ 106 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,210 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,30,284 ആണ്. ആെക മരണസംഖ്യ 8,865 ആയി. ഇന്ന് രാജ്യത്ത് ആകെ 32,471,081 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,061 പേരില്‍ 28 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,587,428 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *