0 Comments

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു .അർവാണി ഏരിയയിലെ മുമൻഹാൽ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

സുരക്ഷാസേനയും കശ്മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഒക്ടോബർ 11ന് അനന്ത്നാഗ് ജില്ലയിലെ വെരിനാഗ് ഏരിയയിലെ ഖാഗുണ്ടിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരരെ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *