0 Comments
ഒമാനില്‍  46 പേര്‍ക്ക് കൂടി കൊവിഡ്   സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.  പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304984 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300235 പേര്‍ രോഗമുക്തി നേടുകയും 4113 പേര്‍ മരണപ്പെടുകയും ചെയ്തു. 98.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 10 പേരും ഐ.സി.യുവില്‍ രണ്ട് പേരുമാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *