0 Comments

നാഗ്പുർ: രാജ്യത്ത് കർഷകരുടെ ഒന്നര വർഷം നീണ്ട പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം.

“ഞങ്ങൾ കാർഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിന് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിപ്ലവകരമായ ആ നിയമഭേദഗതി ചിലർക്ക് ഇഷ്ടപ്പെട്ടില്ല. – തോമർ പറഞ്ഞു.

അതെ സമയം സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരടി പിറകോട്ട് വെച്ചു. എങ്കിലും വീണ്ടും മുന്നോട്ടുവരും. കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

 

Leave a Reply

Your email address will not be published. Required fields are marked *