0 Comments

ബം​ഗ​ളൂ​രു: ഒ​മി​ക്രോ​ൺ വ്യാപനം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ രാ​ത്രി ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചു. 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ർ അ​റി​യി​ച്ചു. ഡി​സം​ബ​ർ 28 മു​ത​ൽ രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി ബൊമ്മൈയെ കൂടാതെ റവന്യൂ മന്ത്രി ആർ. അശോക, ആഭ്യന്തര മന്ത്രി ആരഗ ജ്ഞാനേന്ദ്ര, ആരോഗ്യമന്ത്രി കെ. സുധാകർ, ചീഫ് സെക്രട്ടറി രവികുമാർ, ആരോഗ്യ, പൊലീസ് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

രാ​ത്രി ക​ർ​ഫ്യൂ​വി​നൊ​പ്പം, പു​തു​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​ക​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.  ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഹോ​ട്ട​ലു​ക​ൾ, പ​ബ്ബു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ണ്ടാ​കു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാജ്യത്ത്​ ഇതിനകം 422 പേർക്ക്​ ഒമിക്രോൺ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക്​ ഇന്ത്യയിൽ കോവിഡ്​ ബാധിച്ചു. 162 പേർ മരണപ്പെട്ടു. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്​ ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *