0 Comments

അബുദാബി: യുഎഇയില്‍  കഴിഞ്ഞ ദിവസം 1,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്ഥാനത്ത്  പുതിയ രോഗികളുടെ എണ്ണം 1621 ആയി ഉയര്‍ന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 585 പേരാണ് രോഗമുക്തരായി. രാജ്യത്ത്  കൊവിഡ് ബാധിച്ച് ഒരു മരണം (Covid death) കൂടി റിപ്പോര്‍ട്ട്   ചെയ്‍തു. നിലവില്‍ രാജ്യത്ത് 6,667 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

പുതിയതായി നടത്തിയ 3,39,500  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.86 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  749,530 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  740,707 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,156 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *